ഏഷ്യാനെറ്റ് ഡിജിറ്റല്‍ എമറാള്‍ഡ് ചാനല്‍ പാക്കേജ്

Posted on: 23 Dec 2012കോഴിക്കോട്: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ക്രിസ്മസ് -പുതുവത്സര സമ്മാനമായ ഡിജിറ്റല്‍ എമറാള്‍ഡ് പാക്കേജ് മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ സംവിധായകന്‍ വി.എം.വിനുവിന് നല്കി ഉദ്ഘാടനം ചെയ്തു.

80 ചാനലുകളുള്ള ഈ പാക്കേജ് നിലവിലുള്ള എല്ലാ പേ ചാനലുകളും ഉള്‍പ്പെട്ടതാണ്. വരിസംഖ്യ ഒരു വര്‍ഷത്തേക്ക് ഒരുമിച്ചടക്കുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും.

നിലവിലുള്ള 80, 90, 130, 150 ചാനല്‍ വരിക്കാര്‍ക്കും എമറാള്‍ഡ് പാക്കേജിലേക്ക് മാറാവുന്നതാണെന്ന് ഏഷ്യാനെറ്റ് റീജ്യണല്‍ മാനേജര്‍ എ.മനോഹരന്‍ അറിയിച്ചു. ഡിജിറ്റല്‍ കണക്ഷന് ഇന്‍റര്‍നെറ്റ് സൗജന്യമായി നല്‍കുന്ന സ്‌കീമും തുടരുന്നുണ്ട്.


»  News in this Section