റബ്ബര്‍ മേഖലയില്‍ ചെറുകിട സംരംഭം തുടങ്ങാന്‍ സൗജന്യ പരിശീലനം

Posted on: 23 Dec 2012കാഞ്ഞിരപ്പള്ളി: റബ്ബര്‍ മേഖലയില്‍ ചെറുകിട സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ആറാഴ്ചത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നു. ജനവരി-ഫിബ്രവരി മാസങ്ങളില്‍ കാഞ്ഞിരപ്പള്ളിയിലാണ് പരിശീലനം. സയന്‍സ്, എന്‍ജിനീയറിങ് എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനവരി മൂന്നിന് 11 മണിക്ക് കാഞ്ഞിരപ്പള്ളിയിലെ സെന്‍റ് ഡൊമിനിക്‌സ് കോളേജില്‍ എത്തണം.

അഹമ്മദാബാദിലെ ഓണ്‍ട്രപ്രെണര്‍ഷിപ്പ് ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിശീലനം. പ്രവേശനം 30 പേര്‍ക്ക്. ഫോണ്‍: 9447509643/0484-2550072/6453444


»  News in this Section