ഇന്ത്യന്‍ പ്ലംബിങ് കോണ്‍ഫറന്‍സ് 12നും 13നും
Posted on: 06 Jul 2012
കൊച്ചി: ഇന്ത്യന്‍ പ്ലംബിങ് അസോസിയേഷനും (ഐ.പി.എ.) ആകാര്‍ ഇന്‍ഫോ മീഡിയയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 16-ാമത് ഇന്ത്യന്‍ പ്ലംബിങ് കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടക്കും. ജൂലായ് 12, 13 തീയതികളില്‍ കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കോണ്‍ഫറന്‍സ് നടക്കുകയെന്ന് ഐ.പി.എ. പ്രസിഡന്‍റ് സുധാകരന്‍ നായര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ആധുനിക പ്ലംബിങ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
'ജലലഭ്യത നിലനിര്‍ത്തല്‍' ആയിരിക്കും ഈ സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാവിഷയമെന്ന് പ്രസിഡന്‍റ് പറഞ്ഞു. കേരളത്തിലെ ജലവിതരണം, ശുചീകരണം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും നടക്കും. എല്ലാ വര്‍ഷവും മാര്‍ച്ച് 11 പ്ലംബിങ് ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രീയമായ പ്ലംബിങ് രീതി വ്യാപിപ്പിക്കുന്നതിനായി വിപുലമായ പരിശീലന പരിപാടികള്‍ ഐ.പി.എ. നടപ്പാക്കിവരികയാണ്.
ഐ.പി.എ. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, സെക്രട്ടറി ശിവ അയ്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.