സൗദിയില്‍ നിന്ന് പണം അയയ്ക്കാന്‍ സാമ്പാ-ആക്‌സിസ് ബാങ്ക് കരാര്‍
Posted on: 28 Jan 2012
കൊച്ചി: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ സൗദി അറേബ്യയിലെ സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പുമായി ആക്‌സിസ് ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് സൗദി അറേബ്യയില്‍ 65 ശാഖകളും 35 റെമിറ്റന്‍സ് കേന്ദ്രങ്ങളും ഉണ്ട്.
ആക്‌സിസ് ബാങ്കിന്റെ ഏത് ബ്രാഞ്ച് വഴിയും ബന്ധപ്പെട്ട 100 മറ്റ് ബാങ്കുകള്‍ വഴിയും ഇന്ത്യയിലേക്ക് സൗദി അറേബ്യയില്‍ നിന്ന് പണം അയക്കാം.