ഗ്രീവ്‌സ് കോട്ടണ് 11 ശതമാനം വരുമാന വളര്‍ച്ച

Posted on: 28 Jan 2012



കൊച്ചി: മുന്‍നിര എന്‍ജിനീയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന് മൂന്നാം പാദത്തില്‍ ഉയര്‍ന്ന വരുമാന വളര്‍ച്ച. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 464 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 419 കോടിയില്‍ നിന്ന് 11 ശതമാനമാണ് ഇത്തവണത്തെ വളര്‍ച്ച. നികുതി കഴിഞ്ഞുള്ള ലാഭം 34 കോടി രൂപയാണ്. മുന്‍ വര്‍ഷമിത് 44 കോടിയായിരുന്നു.

20 ശതമാനം ഇടക്കാല ലാഭവീതം നല്‍കാനും കമ്പനി തീരുമാനിച്ചു. ഒമ്പത് മാസത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തി.

»  News in this Section