മണപ്പുറം റിതി ജ്വല്ലറി വാര്‍ഷികാഘോഷം 29ന്
Posted on: 28 Jan 2012
ചാലക്കുടി:ചാലക്കുടിയിലെ മണപ്പുറം റിതി ജ്വല്ലറിയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ ഉദ്ഘാടനം ചെയ്യും. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമാ നടി മാളവിക വെയില്‍സ് മുഖ്യാതിഥിയാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിരവധി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് റിതി ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ സുഷാ നന്ദകുമാര്‍ അറിയിച്ചു.