ഏഷ്യാനെറ്റ് ഡിജിറ്റല്‍ ടി.വി., ഇന്‍റര്‍നെറ്റ് ഓഫര്‍

Posted on: 28 Jan 2012



കോഴിക്കോട്: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ഡിജിറ്റല്‍ ടി.വി., ഇന്‍റര്‍നെറ്റ് വരിക്കാര്‍ക്ക് സൂപ്പര്‍സേവര്‍ കോംബൊ ഓഫര്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ടി.വി. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് 150 എം.ബി. വരെ സൗജന്യമായി ലഭിക്കും. ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന്റെ നിലവിലുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതുവഴി അനുവദിച്ച പ്രതിമാസ ഡാറ്റ ഉപയോഗത്തിന്റെ 100 ശതമാനം വരെ അധിക ഡാറ്റാ ട്രാന്‍സ്ഫര്‍ ചില പ്ലാനുകളില്‍ അധികമായി ഉപയോഗിക്കാം. വാര്‍ഷിക വരിസംഖ്യ മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് മൂന്നുമാസം അനുവദിച്ച പ്രതിമാസ ഡാറ്റാ ഉപയോഗത്തിന്റെ 10 ശതമാനവും അധികമായി ഉപയോഗിക്കാന്‍ കഴിയും.

ഏഷ്യാനെറ്റ് ഡിജിറ്റല്‍ ടി.വി.യുടെ 130/150 ചാനല്‍ പാക്കേജിലുള്ളവര്‍ക്കാണ് ഈ കോംബൊ ഓഫര്‍ ലഭിക്കുകയെന്ന് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് എസ്. സതീഷ്‌കുമാര്‍ അറിയിച്ചു.


»  News in this Section