പാരമൗണ്ട് ടവര്‍ തുറന്നു

Posted on: 28 Jan 2012



കോഴിക്കോട്: ഹോട്ടല്‍ പാരമൗണ്ട് ടവര്‍ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും തുറന്നു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ പ്രൊഫ. എ.കെ.പ്രേമജം അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ.പി.മുഹമ്മദലി സ്വാഗതവും ജനറല്‍ മാനേജര്‍ വിപിന്‍ നന്ദിയും പറഞ്ഞു. മുന്‍ മന്ത്രി എളമരം കരീം, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി.അബ്ദുല്‍ലത്തീഫ്, മുന്‍ മേയര്‍ എം.ഭാസ്‌കരന്‍, സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ. വി.കെ.സി.മമ്മദ്‌കോയ, എം.വീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
»  News in this Section