
ബാംഗ്ലൂര്‍: ആഗോള സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിളിന്റെ മീഡിയ ആന്‍ഡ് പ്ലാറ്റ്‌ഫോംസ് വിഭാഗം ഏഷ്യാ-പസഫിക് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് റാവു രാജിവച്ചു.
അദ്ദേഹം ഉടന്‍ തന്നെ മൈക്രോ-സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ ചേരും. ട്വിറ്ററിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റായാവും അദ്ദേഹം ചേരുക.
ഗൂഗിളിന്റെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്തായിരുന്ന ശൈലേഷ് 2007 മാര്‍ച്ചിലാണ് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കാന്‍ എത്തിയത്.