
മുംബൈ: ഓഹരി വിപണി കാര്യമായ ഉണര്‍വില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 11.15ന് 27.40 പോയന്റിന്റെ നഷ്ടവുമായി 18,117.85 എന്ന നിലയിലാണ്. 18,127.35 ല്‍ വ്യാപാരം തുടങ്ങിയ സൂചിക 18,209.56 വരെ ഉയരുകയും 18,075.61 വരെ താഴുകയും ചെയ്തു.
നിഫ്റ്റി 9,55 പോയന്റ് താഴ്ന്ന് 5,495.80 ലാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികള്‍ വന്‍ ഇടിവ് നേരിടുകയാണ്. ബിഎസ്ഇ റിയാല്‍റ്റി സൂചിക 3.80 ശതമാനം ഇടിഞ്ഞു. ലോഹം, മൂലധന സാമഗ്രി, വാഹനം, ഊര്‍ജം എന്നീ മേഖലകള്‍ക്കും കാര്യമായ ഇടിവുണ്ടായി. എണ്ണ-വാതകം, എഫ്എംസിജി മേഖലകള്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സ്‌റ്റെര്‍ലൈറ്റിന്റെ ഓഹരി വില അഞ്ച് ശതമാനത്തിനടുത്ത് ഇടിഞ്ഞു. ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.