ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു

Posted on: 18 Jun 2012



മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കുറയ്ക്കാത്തതിനെത്തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തിലേക്ക് വഴുതി. സെന്‍സെക്‌സ് രാവിലെ 11.30 കഴിഞ്ഞപ്പോള്‍ 167.13 പോയന്റിന്റെ നഷ്ടവുമായി 16,782.70ലേക്ക് വീണു. നിഫ്റ്റി 59.40 പോയന്റ് താഴ്ന്ന് 5,079.65ലാണ്.

നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സെന്‍സെക്‌സ് രാവിലെ 17,109.95 വരെയും നിഫ്റ്റി 5,190.20 വരെയും മുന്നേറിയിരുന്നു.

ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി മേഖലകള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. രാവിലെ ഏറ്റവുമധികം നേട്ടം ഈ മേഖലകള്‍ക്കായിരുന്നു.

എസ്ബിഐയുടെ ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരി വില രണ്ട് ശതമാനത്തിലേറെ താഴ്ന്നു.
Tags: Sensex falls after RBI leaves rates unchanged
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00