എസ്ബിടിയുടെ ലാഭത്തില്‍ വന്‍ വര്‍ധന

Posted on: 31 Jul 2012



കൊച്ചി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 181.44 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം ഇതേകാലയളവിലേതിനെക്കാള്‍ 30 ശതമാനം വര്‍ധന.

അറ്റ പ്രവര്‍ത്തന വരുമാനം 10.35 ശതമാനം ഉയര്‍ന്ന് 669.50 കോടി രൂപയിലെത്തി.

ബാങ്കിന്റെ മൊത്തം ബിസിനസ് 1,31,131 കോടി രൂപയായി. നിക്ഷേപം 14.62 ശതമാനം ഉയര്‍ന്ന് 74,082 കോടി രൂപയായപ്പോള്‍ വായ്പ 7.25 ശതമാനം ഉയര്‍ന്ന് 57,049 കോടി രൂപയായി.

ഈ വര്‍ഷം ബാങ്ക് പുതുതായി 80 ശാഖകള്‍ തുറക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 1,000 കടക്കും. 2,500 ക്ലാര്‍ക്കുമാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: SBT net profit rises 30 pc in Q1
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00