രൂപ മൂന്ന് മാസത്തെ പുതിയ ഉയരത്തില്‍

Posted on: 03 Feb 2012



മുംബൈ: വിദേശനാണ്യ വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു. 48.69 എന്ന നിലയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. അതായത്, ഒരു ഡോളറിന് 48.69 രൂപ നല്‍കിയാല്‍ മതി. 2011 ഒക്ടോബര്‍ 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയിലാണ് രൂപ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് ഉയര്‍ന്നതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയുടെ വില ഉയരാന്‍ സഹായിച്ചത്.

2011ല്‍ 16 ശതമാനം വിലയിടിഞ്ഞ രൂപ ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരുന്നു. എന്നാല്‍, 2012 ജനവരിയില്‍ 7.45 ശതമാനം ഉയര്‍ന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. 17 വര്‍ഷത്തിനിടെ, ജനവരിയില്‍ ഇത്രയധികം നേട്ടമുണ്ടാക്കുന്നത് ഇതാദ്യമാണ്.

Tags: Rupee rises for fifth straight week
»  News in this Section