രൂപ മൂന്നു മാസത്തെ ഉയരത്തില്‍മുംബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. 53.35 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ഇത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 53.35 രൂപ നല്‍കണം. 2012 ഒക്ടോബര്‍ 23ന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയാണിത്.

53.77 എന്ന നിലയിലായിരുന്നു ചൊവ്വാഴ്ച രൂപ ക്ലോസ് ചെയ്തത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് തുണയായത്. ഓഹരി വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ എത്തിയതും രൂപയ്ക്ക് നേട്ടമായി.

വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ മുന്നേറിയാല്‍ രൂപ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് വിലയിരുത്തുന്നത്.
Tags: Rupee at three-month high
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00