ആര്‍ബിഐ നിരക്ക് കുറച്ചത് സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കും

Posted on: 29 Jan 2013ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാനിരക്കുകളും കരുതല്‍ ധന അനുപാതവും കുറച്ചത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം താഴ്ത്തിക്കൊണ്ടുവരാനുള്ള നീക്കം തുടരുന്നതിനിടെ തന്നെ പലിശനിരക്ക് താഴ്ത്തിയത് വളരെ സന്തുലിതമായ നീക്കമാണ്. നിരക്ക് കുറച്ചത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം വിശദീകരിച്ചു. 2013-14ല്‍ പണപ്പെരുപ്പം ആറു ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പം വീണ്ടും താഴുന്നതോടെ ആര്‍ബിഐ നിരക്കുകള്‍ വീണ്ടും കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രംഗരാജന്‍ പറഞ്ഞു.

രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്ക് വര്‍ധിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നീക്കം വഴിവെയ്ക്കുമെന്ന് പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്ക് സിങ് അലുവാലിയ അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചതോടെ വാണിജ്യബാങ്കുകള്‍ വായ്പാപലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്ുകന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: RBI rate cut to stimulate growth, says Rangarajan
»  News in this Section