ഫേസ്ബുക്കിന്റെ ബോര്‍ഡില്‍ വനിതകളില്ല

Posted on: 04 Feb 2012



?
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ 80 കോടി സ്ത്രീകളാണ് ഉള്ളത്. എന്നാല്‍, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരൊറ്റ വനിതാഅംഗം പോലുമില്ല.

27കാരനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ചെയര്‍മാനായുള്ള ഏഴംഗ ഡയറക്ടര്‍ ബോര്‍ഡില്‍ എല്ലാവരും പുരുഷന്മാര്‍. എന്നാല്‍, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതാ അംഗമെങ്കിലുമുണ്ട്. ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 11.3 ശതമാനത്തിന്റെയും ഡയറക്ടര്‍ ബോര്‍ഡില്‍ സ്ത്രീകളില്ല.

അതിനിടെ, ഫേസ്ബുക്ക് 500 കോടി ഡോളറിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിനുള്ള തയ്യാറെടുപ്പിലാണ്.

Also Read:
സുക്കര്‍ബെര്‍ഗ്, കൊന്ന കോഴിയേ തിന്നൂ
റാന്‍ഡി സുക്കര്‍ബര്‍ഗ് പുതിയ കമ്പനി തുടങ്ങുന്നു
ഇന്ത്യ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയാകും
Tags: No women on Facebook director board
»  News in this Section