നെക്‌സസ് ഫോര്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു
Posted on: 14 Nov 2012
സാന്‍ഫ്രാന്‍സിസ്‌ക്കോ: ഗൂഗിള്‍ പ്ലേസ്റ്റേറിലൂടെ വില്‍പ്പനയ്ക്ക് വെച്ച നെക്‌സസ് ഫോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിഞ്ഞത് കേവലം ഒരു മണിക്കൂറിനുള്ളില്‍. സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെകസസ് ഫോര്‍ ചെവ്വാഴ്ച്ചയാണ് പ്ലേസ്റ്റോറില്‍ വില്‍പനയ്‌ക്കെത്തിയത്. ദക്ഷിണകൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കളായ എല്‍.ജി ഇലക്ട്രോണിക്‌സാണ് ഗൂഗിളിന് വേണ്ടി ഫോണ്‍ നിര്‍മിച്ചത്.