സ്വര്‍ണവില പവന് 400 രൂപ ഇടിഞ്ഞു

Posted on: 04 Feb 2012



കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ഗ്രാമിന് 50 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ വില 2,550 രൂപയായി.

ബുധനാഴ്ച 21,040 രൂപയായിരുന്ന പവന്‍വില വ്യാഴാഴ്ച 20,640 ലേക്ക് കൂപ്പുകുത്തിയെങ്കിലും വെള്ളിയാഴ്ച 20,800 രൂപയായി ഉയര്‍ന്നിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് 20,400 രൂപയായി താഴ്ന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 32.50 ഡോളര്‍ ഇടിഞ്ഞു. ഇതോടെ വില 1,725.90 ഡോളറിലെത്തി.

Tags: Kerala Gold Rate Live Kochi
»  News in this Section