സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 21120

Posted on: 23 Feb 2012



കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാഴാഴ്ച പവന്‍വില 200 രൂപ വര്‍ധിച്ച് 21,120 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ വില 2,640 രൂപയായി.

ബുധനാഴ്ച 280 രൂപ വര്‍ധിച്ച് 20,920 രൂപയിലെത്തിയ പവന്‍വിലയാണ് ഇന്ന് 200 രൂപ കൂടി ഉയര്‍ന്നത്. ഇതോടെ, പവന്‍വില രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. 2011 ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 21,760 രൂപയാണ് റെക്കോഡ്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയ ശേഷം നേരിയ തോതില്‍ താഴ്ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഇപ്പോള്‍ 1,774.10 ഡോളറാണ് വില.
Tags: Kerala Gold Price Live
»  News in this Section