കേരള ആയുര്‍വേദ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

Posted on: 06 Jul 2012




കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം കേരള ആയുര്‍വേദ മാര്‍ക്കറ്റിംഗ് കോണ്‍ക്ലേവ് 2012 സംഘടിപ്പിച്ചു. സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സപ്തംബറില്‍ നടക്കുന്ന എമര്‍ജിംഗ് കേരളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് 2012ന്റെ മുന്നോടിയായാണ് ഈ പരിപാടി ഒരുക്കിയത്.

ആയുര്‍വേദരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ സഐഐ പിന്തുണ നല്‍കുമെന്നും മാത്യൂസ് പ്രസ്താവിച്ചു. ആയുര്‍വേദമേഖലയുടെ വികാസത്തിനായി അതിന്റെ ശരിയായ രീതിയിലുള്ള വിപണനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ധാത്രി ആയുര്‍വേദയുടെ എംഡിയും ആഗോള ആയുര്‍വേദ സമ്മിറ്റ് 2012ന്റെ ചെയര്‍മാനുമായ ഡോ എസ്.സജികുമാര്‍ സംസാരിച്ചു. ഫലപ്രദമായ ആശയവിനിമയത്തിന് സംയോജിത വിപണനരീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കരണത്തിലും പുതുതലമുറ ഉത്പന്നങ്ങളിലും പുതുമകള്‍ കണ്ടെത്താനുള്ള സമയമാണിതെന്നും അത് കേരള ആയുര്‍വേദയുടെ വളര്‍ച്ചയ്ക്ക് കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ ജി വിനോദ്കുമാര്‍, ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ ഡി.രാമനാഥന്‍, സിഐഐ കേരള വൈസ് ചെയര്‍മാനും ജിയോജിത് ബിഎന്‍പി പാരിബ എംഡിയുമായ സിജെ ജോര്‍ജ് എന്നിവരും സംബന്ധിച്ചു.

ആഗോള ആയുര്‍വേദ സമ്മിറ്റ് 2012നെയും സമ്മിറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും പരിചയപ്പെടുത്തലാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചത്. ചടങ്ങില്‍ വി.കെ.മാത്യൂസും ഡോ സജികുമാറും ചേര്‍ന്ന് ആഗോള ആയുര്‍വേദ സമ്മിറ്റ് 2012ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കേരളത്തില്‍ നിന്നുള്ള വിവിധ ആയുര്‍വേദ കമ്പനികളിലെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags: Kerala Ayurveda Marketing Conclave by CII held in Kochi
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00