മഞ്ജു വാര്യരുടെ പരസ്യം ഇന്നെത്തും

Posted on: 31 Jul 2013മഞ്ജു വാര്യരും അമിതാഭ് ബച്ചനും കല്യാണ്‍ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ -ഫോട്ടോ: ബി.മുരളീകൃഷ്ണന്‍

കൊച്ചി: മഞ്ജു വാര്യരുടെ രണ്ടാം വരവ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്നു കണ്ടുതുടങ്ങും. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിശ്വാസത്തിലധിഷ്ഠിതമായ ബന്ധങ്ങളുടെ കഥപറയുന്ന പുതിയ പരസ്യചിത്രം ബുധനാഴ്ച വൈകുന്നേരത്തോടെ മലയാള ടിവി ചാനലുകളില്‍ നിറയും.

പതിനാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനോടൊപ്പമാണ് തിരിച്ചുവരവ്. ഇതും ഈ പരസ്യചിത്രത്തിന് മാറ്റുകൂട്ടുന്നു.

120 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രം രണ്ടേകാല്‍ കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ പരസ്യരംഗത്ത് പ്രമുഖനായ വി.എ.ശ്രീകുമാര്‍ മേനോനാണ് സംവിധായകന്‍ . കൂടാതെ, ചലച്ചിത്ര രംഗത്തെ പ്രമുഖനായ സാബു സിറില്‍ കലാസംവിധാനവും ബോളിവുഡിലെ മിക്കി കോണ്‍ട്രാക്ടര്‍ മഞ്ജു വാര്യര്‍ക്കായി ചമയവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്ക് കല്യാണ്‍ ജ്വല്ലേഴസ് ഇതിനകം തന്നെ സോഷ്യന്‍ മീഡിയയില്‍ നേടിയെടുത്ത പ്രശസ്തിയും മന്ജുവാര്യര്യരുടെ തിരിച്ചുവരവിനു സോഷ്യല്‍ മീഡിയയില്‍ കിട്ടിയ സ്വീകാര്യതയും കണക്കിലെടുത്തുകൊണ്ട് യൂട്യൂബിലും ഫേസ് ബുക്കിലും പരസ്യചിത്രം കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറു മണിക്ക് എംബി4ഫിന്‍ ഡോട്ട് കോമിലും വീഡിയോ ലഭ്യമാകും.

Tags: Kalyan Jewellers releases Manju Warrier ad
»  News in this Section