ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസ്‌

Posted on: 31 Jul 2012



കൊച്ചി: ഇന്ത്യന്‍ വിമാനക്കമ്പനികളായ ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ എന്നിവ ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇവര്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കേന്ദ്ര വ്യോമയാന വകുപ്പ് അനുമതി നല്‍കി. ഒക്ടോബറോടെ വിമാനക്കമ്പനികള്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങും.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പുതുതായി പ്രതിവാരം 63 അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 28 എണ്ണവും ദുബായിലേക്കാണ്. ഏഴെണ്ണം ജിദ്ദയിലേക്കും.

സ്‌പൈസ്‌ജെറ്റിന് 49 അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് പുതുതായി അനുമതി ലഭിച്ചു. ഇതില്‍ ദുബായ്, റിയാദ് എന്നിവിടങ്ങളിലേക്ക് ഏഴ് വീതം പ്രതിവാര സര്‍വീസ് ഉണ്ടാവും.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന് 56 പുതിയ ഫ്ലൈറ്റുകള്‍ക്കു കൂടി അനുമതി ലഭിച്ചു. ഇതില്‍ 14 എണ്ണം കുവൈത്തിലേക്കാണ്.

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെയാണ് സ്വകാര്യ കമ്പനികള്‍ക്ക് ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ അവസരം കൈവന്നത്.

എയര്‍ഇന്ത്യയായിരുന്നു ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവും കുടുതല്‍ സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ വിമാനക്കമ്പനി. എയര്‍ഇന്ത്യക്ക് പുറമെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയ്ക്കും ഇന്ത്യ-ഗള്‍ഫ് റൂട്ടില്‍ വ്യക്തമായ സാന്നിധ്യമുണ്ട്.

ഇതിനിടെ, ജീവനക്കാരുടെ സമരം മൂലം കഴിഞ്ഞ മാസങ്ങളില്‍ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടിരുന്നു. ഇതിനുപുറമെ, ഓണവും റംസാനും ഒരുമിച്ച് എത്തികകൂടി ചെയ്തതോടെ വിമാനടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് വ്യോമയാന വകുപ്പ് കൂടുതല്‍ കമ്പനികള്‍ക്കായി ഈ റൂട്ടുകള്‍ തുറന്നുകൊടുത്തത് എന്നറിയുന്നു.

Also Read:
വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ ഏജന്‍സി
ഗള്‍ഫ് വിമാനനിരക്കുകളില്‍ വന്‍വര്‍ധന
Tags: Jet, SpiceJet, IndiGo to fly more to Gulf
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00