മുംബൈ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനായി ഐ.ഒ.സി 20,000 കോടി രൂപ ചെലവിടും. എസ്സാര്‍ എനര്‍ജിയ്ക്ക ശേഷം വിദേശത്ത് എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഐ.ഒ.സി.
ഐ.ഒ.സിയ്ക്ക് ഇന്ത്യയില്‍ പത്ത് ശുദ്ധീകരണശാലകളാണ് ഉള്ളത്. നികുതിയിളവുകള്‍ ലഭിക്കുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് ഐ.ഒ.സി അറിയിച്ചു. ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള സ്ഥലം ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും കമ്പനി പറഞ്ഞു.
ഉപകമ്പനിയായ ലങ്ക ഐ.ഒ.സിയിലൂടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ലങ്കയില്‍ നേരത്തെ സാന്നിധ്യമുണ്ട്. ശീലങ്കന്‍ സര്‍ക്കാരുമായി ചേര്‍ന്നായിരിക്കും ശുദ്ധീകരണശാല സ്ഥാപിക്കുകയെന്ന് ഐ.ഒ.സി വ്യക്തമാക്കി.