ഇന്‍ഫോസിസും തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്‌

Posted on: 13 Jul 2011



ബാംഗ്ലൂര്‍: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ്, തങ്ങളുടെ ജീവനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ആരംഭിച്ചു. 'ഇന്‍ഫോസിസ് ബബിള്‍' എന്ന പേരിലുള്ള ഇത് ഫേസ്ബുക്കിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.

ഇന്‍ഫോസിസുകാര്‍ തമ്മില്‍ സൗഹൃദവും അഭിപ്രായങ്ങളുമൊക്കെ പങ്കുവെയ്ക്കാനുള്ള വേദിയാണ് ഇന്‍ഫി ബബിള്‍. ചിത്രങ്ങളും പോസ്റ്റ് ചെയ്യാം. ബ്ലോഗിങ്ങിനും സൗകര്യമുണ്ട്.

കമ്പനി തന്നെ ഇത്തരമൊരു സൗകര്യമൊരുക്കുമ്പോള്‍, തങ്ങളുടെ ചീഫിനെയും ബോസിനെയുമൊക്കെ ഇതിലൂടെ പരസ്യമായി തെറിവിളിക്കാമെന്നോ അധിക്ഷേപിക്കാമെന്നോ കരുതേണ്ട. മാനേജ്‌മെന്റിനെക്കുറിച്ചുള്‍പ്പെടെ കമന്റുകള്‍ പോസ്റ്റ് ചെയ്യാമെങ്കിലും ചില നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെന്ന് ഇന്‍ഫോസിസിന്റെ എച്ച്ആര്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ നന്ദിത ഗുര്‍ജാര്‍ പറഞ്ഞു. ആരെയും വ്യക്തിഗതമായി ലക്ഷ്യം വച്ചുള്ള കമന്റുകള്‍ പാടില്ല.

ഇതിനോടകം, 74,376 പേര്‍ ഇന്‍ഫി ബബിളില്‍ ചേര്‍ന്നുകഴിഞ്ഞു. നിലവില്‍ 1,33,560 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ഇവര്‍ തമ്മിലും ആശയവിനിമയത്തിനും അഭിപ്രായരൂപീകരണത്തിനും 'ഇന്‍ഫോസിസ് ബബിള്‍'സഹായിക്കും.

ജീവനക്കാര്‍ക്കായി റേഡിയോ സ്‌റ്റേഷന്‍ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്‍ഫി റേഡിയോ എന്ന പേരിലായിരിക്കും ഇത്. ജീവനക്കാര്‍ക്ക് സംഗീതം ആസ്വദിക്കാനും പരസ്പരം ആശംസകള്‍ അറിയിക്കാനുമൊക്കെ റേഡിയോ അവസരമൊരുക്കുമെന്ന് നന്ദിത പറഞ്ഞു.

ഇന്‍ഫോസിസ് മേധാവികളുടെ പ്രഭാഷണം, ടോക്ക് ഷോ എന്നിവയുമുണ്ടാവും. ഇന്‍ഫി റേഡിയോ ലഭിക്കാന്‍, ഐപോഡിലോ മൊബൈലിലോ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. കമ്പനിയുടെ അറിയിപ്പുകള്‍ വേഗത്തില്‍ ജീവനക്കാര്‍ക്ക് എത്തിക്കാനും ഇന്‍ഫി റേഡിയോ സഹായിക്കും.

Tags: Infosys launches social networking site Infy Bubble
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00