കമ്പ്യൂട്ടര്‍ വിപണിയില്‍ ഇടിവ്
Posted on: 28 Nov 2012
മുംബൈ: ഇന്ത്യയില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വിപണി മൂന്നാം ത്രൈമാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. മൂന്നാം ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ 29 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം മൂന്നാം ത്രൈമാസത്തിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 5.9 ശതമാനം കുറവ്.