വീണ്ടും പൊതുമേഖലാ ഓഹരി വില്‍പന; ഇത്തവണ ഓയില്‍ ഇന്ത്യ

Posted on: 30 Jan 2013ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇതിലൂടെ 2,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. വെള്ളിയാഴ്ചയാണ് ഓഹരി വില്‍പന നടക്കുകയെന്ന് പെട്രോളിയം സെക്രട്ടറി ജി.സി.ചതുര്‍വേദി അറിയിച്ചു.

രാജ്യത്തിന്റെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷം 5.3 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഓഹരി വില്‍പന. ഈ സാമ്പത്തിക വര്‍ഷം മൊത്തം 30,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്‍പനയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവരെ 6,900 കോടി രൂപയുടെ ഓഹരിവില്‍പനയേ ഈ വര്‍ഷം നടന്നിട്ടുള്ളൂ. എന്‍ടിപിസി, ഭെല്‍ , സെയില്‍ എന്നിവ ഉള്‍പ്പെടെ 10 കമ്പനികളെക്കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവയിലെ ഓഹരികളും ഈ വര്‍ഷം തന്നെ വില്‍ക്കാനാണ് പദ്ധതി.

2013-14 ഓഹരി വില്‍പന ലക്ഷ്യം ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി അറിയിക്കും. ഫിബ്രവരി 28നായിരിക്കും കേന്ദ്രബജറ്റ്.

Tags: Govt okays Oil India disinvestment
»  News in this Section