സ്വര്‍ണ വില കുറഞ്ഞു

Posted on: 28 Nov 2012കൊച്ചി: സ്വര്‍ണത്തിന്റെ വില റെക്കോഡ് നിലയില്‍ നിന്നും താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 24120 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 3015 രൂപയുമാണ് ഇന്നത്തെ വില. ചെവ്വാഴ്ച്ചയാണ് 80 രൂപയുട വര്‍ധനയോടെ 24,240 രൂപയിലെത്തി സ്വര്‍ണം പുതിയ ഉയരം കുറിച്ചത്.

കഴിഞ്ഞ സപ്തംബര്‍ 14 ന് രേഖപ്പെടുത്തിയ 24,160 രൂപയായിരുന്നു ഇതിന് മുമ്പ് കണ്ട ഏറ്റവും ഉയര്‍ന്ന നിരക്ക്. തൊട്ടടുത്ത രണ്ടു ദിവസം കൂടി വില ആ നിലവാരത്തില്‍ തുടര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. ഈ മാസം അവസാനത്തോടെ വില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങി. നവംബര്‍ മൂന്നിന് 22,880 രൂപയായിരുന്നു വില. പിന്നീടുള്ള മൂന്നാഴ്ചയ്ക്കിടെ ഉണ്ടായ വര്‍ധന 1,280 രൂപയാണ്. ശനിയാഴ്ച പവന്‍വില 24,000 രൂപയിലെത്തിയിരുന്നു.


Tags: Gold price slips from recod level
»  News in this Section