|
|
മനീഷ ഗിരോത്ര |
മുംബൈ: സ്വിസ് ബാങ്കിങ് സ്ഥാപനമായ യുബിഎസ്സിന്റെ ഇന്ത്യന്‍ മേധാവിയായിരുന്ന മനീഷ ഗിരോത്ര ബ്രിട്ടീഷ് ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡി (സ്റ്റാന്‍ഡ്ചാര്‍ട്ട്)ല്‍ ചേര്‍ന്നേക്കുമെന്ന് സൂചന. സ്റ്റാന്‍ഡ്ചാര്‍ട്ടിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗം മേധാവിയായി അവര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇടപാടുകള്‍ വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡ്ചാര്‍ട്ടിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗം കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിസന്ധിയിലാണ്. ഇതിനെ കരകയറ്റുക എന്ന ദൗത്യമായിരിക്കും 42കാരിയായ മനീഷയ്ക്ക്.
മൊബൈല്‍ കമ്പനിയായ ഹച്ചിസണ്‍ എസ്സാറില്‍ നിന്ന് ഹച്ചിസണിന്റെ ഓഹരികള്‍ വോഡഫോണ്‍ വാങ്ങിയത് ഉള്‍പ്പെടെ ഒട്ടേറെ കോര്‍പ്പറേറ്റ് ഇടപാടുകള്‍ക്ക് മനീഷ ചുക്കാന്‍ പിടിച്ചിട്ടുണ്ട്.
Also Read:
സ്വിസ് ബാങ്കിന്റെ ഇന്ത്യന്‍ മേധാവി രാജിവെച്ചു