ഡി.എല്‍.എഫ് കടബാധ്യത കുറച്ചു

Posted on: 14 Nov 2012ന്യൂഡല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് നടപ്പു ത്രൈമാസത്തില്‍ തങ്ങളുടെ മൊത്തം കടബാധ്യത 2000 കോടി രൂപ കുറച്ചു. ഇതോടെ കടബാധ്യത 21,220 കോടി രൂപയായി ചുരുങ്ങി. മുംബൈയില്‍ കമ്പനിയ്ക്കുണ്ടായിരുന്ന സ്ഥലം ലോദ ഡെവലപ്പേഴ്‌സിന് വില്‍ക്കുക വഴിയാണ് ബാധ്യത കുറച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 90 ലക്ഷം മുതല്‍ ഒരു കോടി വരെ ചതുരശ്ര അടിയുടെ നിര്‍മാണ പദ്ധതികള്‍ തുടങ്ങുമെന്നും കമ്പനി പറഞ്ഞു. മാര്‍ച്ച് 31ഓടെ കടബാധ്യത 18,500 കോടി രൂപയാക്കി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഡി.എല്‍.എഫിന്റെ പ്രതീക്ഷ.

ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ കടബാധ്യത 540 കോടി രൂപ കൂടിയിരുന്നു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഡി.എല്‍.എഫിന്റെ കടബാധ്യത 22,680 കോടി രൂപയായിരുന്നു.


Tags: DLF reduces debt by Rs 2,000 crore
»  News in this Section