ഭാരതി എയര്‍ടെല്‍ മ്യാന്‍മാറിലേക്ക്‌

Posted on: 29 Jan 2013മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മ്യാന്‍മാറിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനി അവിടെ ടെലികോം ലൈസന്‍സിനായുള്ള ബിഡ് സമര്‍പ്പിച്ചു.

ഏഷ്യയിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ നീക്കം. ഇന്ത്യക്ക് പുറമെ ഏഷ്യന്‍ മേഖലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും കമ്പനിക്ക് നിലവില്‍ സാന്നിധ്യമുണ്ട്.

എയര്‍ടെല്ലിന് പുറമെ, നോര്‍വേയിലെ ടെലിനോര്‍, മലേഷ്യയിലെ ആക്‌സിയാട്ട, സെന്റ് ടെലിമീഡിയ എന്നീ കമ്പനികളും ബിഡ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

രണ്ടു കമ്പനികള്‍ക്കായിരിക്കും മ്യാന്‍മാര്‍ ലൈസന്‍സ് നല്‍കുക. 2016ഓടെ രാജ്യത്തിന്റെ 80 ശതമാനം പ്രദേശത്തും ടെലികോം കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുവരെ പട്ടാണഭരണത്തിലായിരുന്ന രാജ്യത്ത് നിലവില്‍ 54.4 ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരാണ് ഉള്ളത്. ജൂണോടെ ലൈസന്‍സുകള്‍ വിതരണം ചെയ്യും. ഇരുപത് വര്‍ഷത്തേക്കായിരിക്കും ലൈസന്‍സ് അനുവദിക്കുക.

Tags: Airtel puts in bid for licence in Myanmar
»  News in this Section