ആഭ്യന്തര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയര്‍ന്നു

Posted on: 13 Nov 2012ന്യൂഡല്‍ഹി: ദീപാവലിയായതോടെ രാജ്യത്ത് ആഭ്യന്തര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയര്‍ന്നു. വിദേശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളെക്കാള്‍ കൂടുതലാണ് പല റൂട്ടുകളിലും ഈ ദിവസങ്ങളില്‍ ഈടാക്കുന്നത്.

ദീപാവലിത്തലേന്നായ തിങ്കളാഴ്ച ഡല്‍ഹി - ലക്‌നൗ ടിക്കറ്റിന് 30,000 രൂപ വരെയായിരുന്നു നിരക്ക്. ഡല്‍ഹി-ബാംഗ്ലൂര്‍ ടിക്കറ്റിനാവട്ടെ, 9,500 രൂപ മുതല്‍ 42,500 രൂപ വരെയും.

ഞായറാഴ്ച മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോകാന്‍ 35,000 രൂപ മുതല്‍ 43,000 രൂപ വരെ നല്‍കേണ്ടിവരും. ബിസിനസ് ക്ലാസ്സിലാകട്ടെ, ഇത് 60,000 രൂപ വരെയും.

കിങ്ഫിഷര്‍ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍, ആഭ്യന്തര വിമാനസര്‍വീസില്‍ 19 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ഇതും വില കുതിച്ചുയരാന്‍ കാരണമായി.

Tags: Air fares soar this Diwali
»  News in this Section