
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലേക്ക് ഇനി സോണിയുടെ ടാബ്‌ലറ്റ് എസ് ആന്‍ഡ് പിയും. രാജ്യത്തെ അഞ്ഞൂറിലേറെ സ്റ്റോറുകള്‍ വഴി ജനവരി മധ്യത്തോടെ സോണി ടാബ്‌ലറ്റ് എസ് ആന്‍ഡ് പി ലഭ്യമായിത്തുടങ്ങും.
ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍, നെറ്റ് വര്‍ക്ക് സേവനം എന്നിവ സമന്വയിപ്പിക്കുയെന്ന ആശയത്തിന്റെ ആവിഷ്‌കാരമാണ് സോണി ടാബ്‌ലറ്റുകളെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ വിനോദം, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് എന്നിവ ഒറ്റയടിക്ക് സാധ്യമാക്കുന്നതാണ് ഈ ടാബ്‌ലറ്റ്.
രൂപകല്‍പ്പനയില്‍ സവിശേഷത പുലര്‍ത്തുന്ന സോണി ടാബ്‌ലറ്റ് മറ്റ് സമാന ടാബ്‌ലറ്റുകളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു. മടക്കിവച്ച മാസികയ്ക്ക് സമാനമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടാബ്‌ലറ്റ് പുലര്‍ത്തുന്ന സന്തുലനം അതുല്യമാണ്. മണിക്കൂറുകളോളം മടുപ്പുളവാക്കാതെ ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നതാണ് രൂപകല്‍പ്പന. ഇരട്ട സ്‌ക്രീന്‍ സവിശേഷതയാകട്ടെ ഒരേസമയം വീഡിയോ കാണാനും ഇ- മെയില്‍ ഉപയോഗിക്കാനും അവസരമൊരുക്കുന്നു.
ഉപയോഗവും വിനോദവും സമന്വയിപ്പിക്കുന്ന മേല്‍ത്തരം അനുഭവമാണ് സോണി കാഴ്ചവയ്ക്കുന്നത്. നിരവധി സവിശേഷതകളും ആപ്ലിക്കേഷനുകളും ഒത്തിണങ്ങിയ ഈ ടാബ്‌ലറ്റ് ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. പ്രൊഫഷണലുകള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സോണി ടാബ്‌ലറ്റ് വിപണിയിലെത്തുന്നത്.
പ്ലേസ്റ്റേഷന്‍ സര്‍ട്ടിഫൈഡ് ശ്രേണിയിലെ ആദ്യ ടാബ്‌ലറ്റുകളിലൊന്നാണ് സോണി ടാബ്‌ലറ്റുകള്‍. ക്രാഷ് ബന്‍ഡിക്യൂറ്റ്, പിന്‍ബാള്‍ ഹീറോസ് തുടങ്ങിയവ സഹിതമാണ് ടാബ്‌ലറ്റ് ലഭിക്കുന്നത്. കൂടുതല്‍ സേവനങ്ങള്‍ പിന്നാലെ ലഭ്യമാകും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മുതല്‍ വീഡിയോ ഗെയിമും ടെലിവിഷനും വരെ ഒന്നിച്ച് ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ഉപഭോക്താക്കളെന്നത് കണക്കിലെടുത്താണ് സോണി ടാബ്‌ലറ്റ് തയാറാക്കിയിരിക്കുന്നത്.
ടാബ്‌ലറ്റ് എസ് (വൈഫൈ, 16 ജിബി) 29990 രൂപയ്ക്കും ടാബ്‌ലറ്റ് എസ് (ത്രീജി+വൈഫൈ, 16 ജിബി) 33,990 രൂപയ്ക്കും ടാബ്‌ലറ്റ് പി (ത്രീജി+വൈഫൈ, 4 ജിബി) 36,990 രൂപയ്ക്കുമാണ് വിപണിയില്‍ ലഭ്യമാകുക. സ്‌ക്രീന്‍ പ്രൊട്ടക്ടര്‍, ക്രേഡില്‍, കവര്‍, ലെതര്‍ കാരിയിങ് കെയ്‌സ്, യു.എസ്.ബി അഡാപ്റ്റര്‍ കേബിള്‍, സേഫ് ഗാര്‍ഡ്, ഷെല്‍, ഏസി അഡാപ്റ്റര്‍, ബ്ലൂടൂത്ത് കീ ബോര്‍ഡ് എന്നീ അനുബന്ധ ഉത്പന്നങ്ങളുമുണ്ട്.