പാനസോണിക് വിയെര എല്‍സിഡി, എല്‍ഇഡി ടിവികള്‍

Posted on: 30 Jan 2013പ്രമുഖ ഇലക്‌ട്രോണിക് ഗൃഹോപകരണ കമ്പനിയായ പാനസോണിക് പുതിയ എല്‍സിഡി, എല്‍ഇഡി ടിവികള്‍ പുറത്തിറക്കി. 32 ഇഞ്ചിന്റെ വിയെര ടിവികളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ടിഎച്ച്- എല്‍ 32സി53ഡി എച്ച്ഡി എല്‍സിഡി ടെലിവിഷനില്‍ എച്ച്ഡിഎംഐ, പിസി ഇന്‍പുട്ട് ടെര്‍മിനല്‍ പോര്‍ട്ടുകളുണ്ട്. പുറത്തുനിന്നുള്ള ഉപകരണങ്ങള്‍ ബന്ധിപ്പിക്കുന്നതിനായി യുഎസ്ബി പോര്‍ട്ടുമുണ്ട്. ഇഷ്ടമുള്ള സൗണ്ട് ട്രാക്കുകളും വീഡിയോകളും ആസ്വദിക്കുന്നതിന് ബില്‍റ്റ് ഇന്‍ മീഡിയ പ്ലെയര്‍ ഉപയോഗിക്കാം. എളുപ്പം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന റിമോട്ട് കണ്‍ട്രോളും ഓഫ് ടൈമറുമാണ് മറ്റൊരു പ്രത്യേകത. വില 27,900 രൂപ.

പാനസോണിക് വിയെരാ എല്‍ഇഡി ടിഎച്ച് എല്‍32എക്‌സ്50ഡി (എച്ച്ഡി) ടിവി ലഭ്യമാക്കുന്നത് സമ്പൂര്‍ണമായ എന്റര്‍ടെയിന്‍മെന്റ് പാക്കേജാണ്. ഹൈ ഡെഫിനിഷന്‍ എല്‍ഇഡി പാനലും 32 ഇഞ്ച് ഡിസ്‌പ്ലേയും മികച്ച ദൃശ്യവ്യക്തത നല്‍കുന്നു. വൈദ്യുതി ലാഭിക്കാന്‍ ഓഫ് ടൈമറുണ്ട്. എച്ച്ഡിഎംഐ, യുഎസ്ബി, പിസി ഇന്‍പുട്ട് ടെര്‍മിനലുകള്‍ക്കുള്ള പോര്‍ട്ടുകള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഹൈ ഡെഫനിഷന്‍ സിനിമകളും വീഡിയോകളും കാണാന്‍ മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. യുഎസ്ബി ഡിവൈസുകളില്‍ നിന്ന് നേരിട്ട് സിനിമകളും വീഡിയോകളും ആസ്വദിക്കാനും ചിത്രങ്ങള്‍ കാണാനും സംഗീതം കേള്‍ക്കാനുമായി രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 178 വ്യൂവിങ് ആംഗിളില്‍ ഉള്ളതുകൊണ്ട് വീടിന്റെ ഏതൊരു കോണില്‍ നിന്നും ടിവി ആസ്വദിക്കാം. വില 32,500 രൂപ.

Tags: Panasonic launches Viera LCD, LED TVs
»  News in this Section