നെരോലാക്കിന്റെ ചാമ്പ്യന്‍സ് ബ്ലൂ

Posted on: 21 Apr 2011



ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് 'ചാമ്പ്യന്‍സ് ബ്ലൂ' എന്ന പേരില്‍ പുതിയ പെയിന്റ് കന്‍സായ് നെരോലാക് പെയിന്റ്‌സ് ലിമിറ്റഡ് വിപണിയിലിറക്കി.

ഭാരതീയതയോടുള്ള നെരോലാക്കിന്റെ പ്രതിപത്തി അറിയിക്കുകയാണ് ചാമ്പ്യന്‍സ് ബ്ലൂ പെയിന്റിലൂടെയെന്ന് കാന്‍സായ് നെരോലാക് പെയിന്റ്‌സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) അനുജ് ജെയിന്‍ പറഞ്ഞു.

കറുത്തീയം നാമമാത്രമായി മാത്രം അടങ്ങിയിട്ടുള്ള രണ്ട് പെയിന്റുകളുടെ ശ്രേണിയും ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. നേരത്തെ വിപണിയിലുള്ള നെരോലാക് എക്‌സല്‍, നെരോലാക് എക്‌സല്‍ ടോട്ടല്‍ എന്നീ പുറം ചുമരുകള്‍ക്കായുള്ള പെയിന്റുകള്‍ വിഷാംശങ്ങള്‍ ഇല്ലാതാക്കി പരിഷ്‌ക്കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കമ്പനി.
Tags: Nerolac Introduces Champions Blue Paints
»  News in this Section