സ്ത്രീകളുടെ കണ്ണിനിണങ്ങുന്ന 'ലേഡി ഇഫക്റ്റ്‌സ്' പ്രീമിയം പെയിന്റുകള്‍ ജോട്ടണ്‍ പെയിന്റ്‌സ് ഇന്ത്യ വിപണിയിലിറക്കി. വീടിന്റെ അകത്തെ ചുമരുകളില്‍ സ്ത്രീകളുടെ കലാവാസന പ്രകടിപ്പിക്കാന്‍ സഹായകമാവും വിധം മികച്ച 'ഫിനിഷ്' നല്‍കുന്നവയാണ് 'ലേഡി ഇഫക്റ്റ്‌സ്' ശ്രേണി.
ഭവനങ്ങള്‍ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്ന വിഷയത്തില്‍ സ്ത്രീകളുടെ തീരുമാനം ഇക്കാലത്ത് സുപ്രധാനമാണെന്ന വസ്തുത കണക്കിലെടുത്താണ് 'ലേഡി ഇഫക്റ്റ്‌സ്' പെയിന്റുകള്‍ ജോട്ടണ്‍ വിപണിയിലിറക്കിയിട്ടുള്ളതെന്ന് കമ്പനി.
'ലേഡി ഇഫക്റ്റ്‌സ്' ശ്രേണി പേള്‍, മെറ്റാലിക്, ഗ്ലെയ്‌സ്, സ്റ്റക്കോ ആന്റിക്ക ഫിനിഷുകളില്‍ ലഭ്യം.