വി.ഐ.പിയുടെ സ്‌കൈബാഗ് ശ്രേണി

Posted on: 24 May 2011



സ്‌കൈബാഗ് ബ്രാന്‍ഡിന്റെ വി.ഐ.പി ഇന്‍ഡസ്ട്രീസ് പുതിയ ശ്രേണി വിപണിയിലെത്തിച്ചു. സ്‌കൈബാഗ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ഇവയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

20നും 35നും ഇടയില്‍ പ്രായമുള്ള യുവ പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ള ഈ ബാഗുകളുടെ വില 1000 രൂപയ്ക്കും 3000 രൂപയ്ക്കുമിടയിലാണ്. നിലവില്‍ ഈ വിഭാഗത്തില്‍ കറുപ്പ്, നീല നിറത്തിലുള്ള സ്യൂട്ട് കെയ്‌സുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ പുതിയ ശ്രേണിയില്‍ കടും നിറത്തിലുള്ളവയും ആകര്‍ഷകമായ ഡിസൈനുകളോടുകൂടിയവയുമുണ്ട്.

നഗരപ്രദേശങ്ങളിലെ യുവാക്കളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ജോണ്‍ എബ്രഹാമിനെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തത് വി.ഐ.പി ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ദിലീപ് പിരാമള്‍ പറഞ്ഞു. യുവാക്കളായ പ്രൊഫഷണലുകള്‍ പുത്തന്‍ ഫാഷനും മികച്ച ഡിസൈനുകളും തേടുന്ന പുതിയൊരു ഉപഭോക്തൃ വിഭാഗമായി വളര്‍ന്നിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) മനീഷ് വ്യാസ് പറഞ്ഞു.
Tags: John Abraham unveils VIP Skybags
»  News in this Section