ഐഡിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍

Posted on: 19 Jun 2012



3ജി സൗകര്യത്തോടുകൂടിയ പുതിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ഐഡിയ സെല്ലുലാര്‍ വിപണിയിലെത്തിച്ചു. 5,994 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.3 യാണ് ഓപ്പറേറ്റിങ് സിസ്റ്റം.

ഐഡിയ സെല്ലുലാര്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ മൂന്നാമത്തെ ഉല്‍പന്നമാണ് പുതിയ 3ജി ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍. 2ജിബി മെമ്മറി കാര്‍ഡുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ കവര്‍ മാറ്റിയിടാവുന്നതാണ്. 3.2 എംപി ക്യാമറ, 3.2 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍, 32ജിബി വരെ മെമ്മറി സപ്പോര്‍ട്ട്, ജിയോ-ടാഗിങ്, ജിപിഎസ് നാവിഗേറ്റര്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട്, ഗൂഗിള്‍, യൂട്യൂബ് എന്നിവയും ഫോണില്‍ ലഭിക്കുന്നു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മിനി കമ്പ്യൂട്ടറായും വൈ-ഫൈ റൗട്ടറായും ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനാവും.

പുതിയ സ്മാര്‍ട്ട് ഫോണിനൊപ്പം 259 രൂപയുടെ പായ്ക്കില്‍ 2300 രൂപയുടെ ഡാറ്റാ ഡൗണ്‍ലോഡ് സൗജന്യമായി ലഭിക്കും. മൂന്നു മാസത്തേക്കു 2 ജിബി ഡേറ്റ, ഐഡിയ ടിവി, സൗജന്യ ടോക്ക് ടൈം തുടങ്ങിയ ഈ ഓഫര്‍ പോസ്റ്റ് പെയ്ഡ്-പ്രീ പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്.
Tags: Idea launches 3G Dual Sim Smartphone
»  News in this Section
ഗ്രാം2610.00
പവന്‍20880.00
വെള്ളി
ഗ്രാം53.00