സമ്പത്ത് സൃഷ്ടിക്കാന്‍ ഒരു വഴികാട്ടി

Posted on: 06 Jan 2012



റിട്ടയര്‍മെന്റിന് ശേഷം സാമ്പത്തിക ഭദ്രതയില്ലാതെ അടിപതറിപ്പോകുന്ന എത്രയെത്ര പേരാണ് നമ്മുടെ മുന്നിലുള്ളത്? മികച്ച വരുമാനമുള്ള ജോയിലുണ്ടായിരുന്നിട്ടും, മാസാമാസം വരുമാനത്തില്‍ നിന്ന് ചെറിയൊരു തുക നാളേക്കായി കരുതിവയ്ക്കാതെ പോയതാണ് പലപ്പോഴും ഇത്തരം പരാജയങ്ങളുടെ കാരണം.

കൈയിലുള്ള പണം പിന്നീടെപ്പോഴോ ഉള്ള ആവശ്യത്തിനായി നിക്ഷേപിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. പക്ഷെ, വരുമാനത്തിന്റെ ചെറിയൊരംശം മാറ്റിവച്ചാല്‍ പിന്നീടുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാനാകും. നാളെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്തുന്നതോ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതോ ഒന്നും ബുദ്ധിമുട്ടേറിയതാവില്ല. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സാമ്പത്തിക ഭദ്രതയില്ലാതെ കഷ്ടപ്പെടുന്നതുമാവില്ല.

സാമ്പത്തികാസൂത്രണത്തിന്റെ ആവശ്യകത വ്യക്തവും ലളിതവുമായി മനസ്സിലാക്കിത്തരുന്ന പുസ്തകമാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മനോജ് തോമസ് രചിച്ച 'സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം'.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏതൊക്കെ വിധത്തിലായിരിക്കണം സാമ്പത്തികാസൂത്രണം നിര്‍വഹിക്കേണ്ടതെന്ന് ലളിതമായി പ്രതിപാദിക്കുന്നുണ്ട് മനോജ് തോമസ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കണമെന്നും പുസ്തകം വിശദീകരിക്കുന്നു. വിവിധ നിക്ഷേപാവസരങ്ങളുടെ കഴിഞ്ഞകാല പ്രകടനവും വിലയിരുത്തുന്നുണ്ട്. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന് ആഗ്രഹിക്കുന്നവര്‍ കരുതിവയ്‌ക്കേണ്ട ഒരു പുസ്തകമാണ് ഇത്.

സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം

മനോജ് തോമസ്
മാതൃഭൂമി ബുക്‌സ്
വില: 75 രൂപ


ഈ പുസ്തകം വാങ്ങാന്‍
Tags: Sampathika Aasoothranathiloode Jeevithavijayam-by Manoj Thomas
»  News in this Section