പുതിയ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ്

Posted on: 24 Jan 2013കൊച്ചി: മ്യൂച്വല്‍ ഫണ്ട് വിതരണത്തിനായി പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് അഞ്ച് മാസത്തേക്ക് രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) തീരുമാനിച്ചു. ഫിബ്രവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയാണിതു ബാധകം. മ്യൂച്വല്‍ ഫണ്ട് വിതരണരംഗത്തേക്ക് പുതിയ ഡിസ്ട്രിബ്യൂട്ടര്‍മാരെയും ഇന്‍ഡിപെന്‍ഡന്‍റ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെയും ആകര്‍ഷിക്കാനാണ് തീരുമാനം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവരും സെബി മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍.

»  News in this Section