നികുതി ഇളവ് ലഭിക്കുന്ന പുതിയ മ്യൂച്വല്‍ ഫണ്ടുകള്‍

Posted on: 24 Sep 2012കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീമിനനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍ രൂപകല്‍പന ചെയ്യാന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (ഫണ്ട് ഹൗസുകള്‍) തയ്യാറെടുക്കുന്നു.

പത്തുലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ 50,000 വരെയുള്ള തുകയ്ക്ക് 50 ശതമാനം നികുതിയിളവ് ലഭിക്കുന്ന പദ്ധതിയാണ് രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീം. മ്യൂച്വല്‍ ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) എന്നിവയെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കി. ഇതോടെയാണ് പദ്ധതിക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കാന്‍ ഫണ്ട് ഹൗസുകള്‍ ഒരുങ്ങുന്നത്. പദ്ധതി സംബന്ധിച്ച സെബിയുടെ മാര്‍ഗ്ഗരേഖ പുറത്തുവന്നാലുടന്‍ അതിന് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തയ്യാറാക്കാനാണ് അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്.

ലാര്‍ജ് ക്യാപ് ഓഹരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാവും പദ്ധതിക്കായി തയ്യാറാക്കുക. ബിഎസ്ഇ 100, സിഎന്‍എക്‌സ് 100 കമ്പനികളെയാവും ഇതില്‍ ഉള്‍ക്കൊള്ളിക്കുക. നവരത്‌ന, മഹാരത്‌ന, മിനിരത്‌ന വിഭാഗങ്ങളില്‍ പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

Also Read:
രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീമില്‍ മ്യൂച്വല്‍ ഫണ്ടുകളും

Tags: Mutual fund houses likely to announce tailor-made schemes
»  News in this Section