ഗോള്‍ഡ് ഇടിഎഫുമായി മോത്തിലാല്‍ ഓസ്‌വാള്‍

Posted on: 22 Feb 2012



മുംബൈ: മോത്തിലാല്‍ ഓസ്‌വാള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അവതരിപ്പിച്ചു. മാര്‍ച്ച് 2 മുതല്‍ 16 വരെയാണ് ന്യൂ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ). റീട്ടെയില്‍ നിക്ഷേപകരെ സംബന്ധിച്ച് പുതിയ ഫണ്ട് നല്ലൊരു നിക്ഷേപ മാര്‍ഗമാണെന്ന് മോത്തിലാല്‍ ഓസ്‌വാള്‍ പറഞ്ഞു.

സ്‌പോട്ട് ബുള്ള്യന്‍ വിപണിയിലെ വില അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഫണ്ട്. ഒരു ഗ്രാം സ്വര്‍ണ വിലയുടെ അടിസ്ഥാനത്തിലായിരിക്കും യൂണിറ്റ് വില (എന്‍.എ.വി - അറ്റ ആസ്തി മൂല്യം). 10,000 രൂപയാണ് ഫണ്ടില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. തുടക്കത്തില്‍ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഫണ്ട് ലഭ്യമാവുകയുള്ളു.
Tags: Motilal Oswal launches gold ETF
»  News in this Section