ബോംബെ എക്‌സ്‌ചേഞ്ചിലും മ്യൂച്വല്‍ ഫണ്ട് വ്യാപാരം തുടങ്ങി

Posted on: 10 Dec 2009മുംബൈ: ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് ടെര്‍മിനലുകളിലും മ്യൂച്വല്‍ ഫണ്ട് വ്യാപാരത്തിന് തുടക്കമായി. ഇതിനായി ബിഎസ്ഇ സ്റ്റാര്‍ എംഎഫ് എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഇരുപതിലേറെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളാകാന്‍ സമ്മതിച്ചിട്ടുണ്ട്. നാഷണല്‍ എക്‌സ്‌ചേഞ്ച് നവംബര്‍ 30ന് തന്നെ മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് വേദിയൊരുക്കിയിരുന്നു.

ആദ്യദിവസം ബിഎസ്ഇയില്‍ ഏഴ് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ 103 പദ്ധതികള്‍ക്ക് ഇടപാടിന് അവസരം ലഭിച്ചു. 2010 ഏപ്രില്‍ വരെ സൗജന്യമായി ഇടപാടുകള്‍ നടത്താമെന്ന് ബിഎസ്ഇ മാനേജിങ് ഡയറക്ടര്‍ മധു കണ്ണന്‍ അറിയിച്ചു. യൂണിറ്റുകള്‍ വിറ്റാല്‍ തൊട്ടടുത്ത ദിവസം തന്നെ പണം ലഭിക്കും.


Tags: 1267184
»  News in this Section