
ഓഹരി വിപണി സര്‍വകാല ഉയരത്തില്‍ നിന്ന് താഴെയെത്തിയതോടെ നിക്ഷേപകര്‍ സംശയത്തിലാണ്. നിക്ഷേപത്തിന് അനുയോജ്യമായ അവസരമാണോ ഇത്? അതോ ഇനിയുമൊരു തിരുത്തലിന് സാധ്യതയുണ്ടോ?
പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഡെസ്റ്റിമണി സെക്യൂരിറ്റിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുദീപ് ബന്ധോപാധ്യായ് എം.ബി.ഫോര്‍ ഫിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നു. പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ റിലയന്‍സ് മണിയില്‍ എം.ഡിയും സി.ഇ.ഒയുമായി സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുദീപ് ഡെസ്റ്റിമണി സെക്യൂരിറ്റീസില്‍ എത്തിയത്.
കേരളത്തില്‍ ഡെസ്റ്റിമണിയുടെ പ്രവര്‍ത്തനം?
ഡെസ്റ്റിമണിയുടെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്. ഇത് കൂടാതെ സംസ്ഥാനത്ത് അഞ്ച് ഓഫീസുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ ഇരുപത് ഫ്രാഞ്ചൈസികളാണ് കേരളത്തിലുള്ളത്. സമീപ ഭാവിയില്‍ ഇത് നൂറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ കമോഡിറ്റി ട്രേഡിങ്ങിന് നല്ല സാധ്യതയാണുള്ളത്. അതുകൊണ്ട് തന്നെ ഓഹരി വ്യാപാരത്തിന് പുറമെ ഉത്പന്ന അവധി വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയുണ്ട്. പുതിയ ശാഖകളിലൂടെയും ഫ്രാഞ്ചൈസികളിലൂടെയും ഉത്പന്ന അവധി വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
പുതിയ സേവനങ്ങള്‍?
സ്വര്‍ണത്തില്‍ അധിഷ്ടിതമായ ഒരു ഫണ്ടാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ മൂല്യം ചോരാതെ നിലനിര്‍ത്തുന്ന പദ്ധതിയാണിത്. ആദ്യ അഞ്ച് വര്‍ഷത്തില്‍ മൂലധനത്തിന്റെ മൂല്യം ചോരാതെ നില നിര്‍ത്തുകയാണ് ഈ ഫണ്ടിലൂടെ ഉദ്ദേശിക്കുന്നത്. നാല്‍പത്തിയൊന്ന് മാസക്കാലയളവില്‍ ഫണ്ടിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അറ്റ ആസ്തി മൂല്യം(എന്‍.എ.വി) നിലനിര്‍ത്തുകയും ചെയ്യുന്ന നിക്ഷേപ ഉത്പന്നമാണ് ഇത്.
അതായത് നിക്ഷേപമാരംഭിച്ച ദിവസം മുതല്‍ ആദ്യ 41 മാസക്കാലയളവിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും പരിഗണിക്കുക. അതായത് നിക്ഷേപകന് ഏറ്റവും ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നര്‍ഥം. ഗോള്‍ഡ് ഇടിഎഫുകളിലും മറ്റും നിക്ഷേപിക്കുന്ന അവസരത്തില്‍ നിക്ഷേപത്തിന്റെ മൂല്യം സ്വര്‍ണ വില കുറയുന്നതും കൂടുന്നതും അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. അതേസമയം, ഈ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ സ്വര്‍ണം രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലനിലവാരമായിരിക്കും കണക്കാക്കുക. ഇതുവരെ ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്ന എന്‍.എ.വി സംരക്ഷിക്കുന്ന പദ്ധതികളുണ്ടായിരുന്നത്.
ധനലക്ഷമി ബാങ്ക്, കമ്പനിയില്‍ ഓഹരികള്‍ വാങ്ങിയതോടെ കേരളത്തിലെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും?
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്ക് കമ്പനിയില്‍ 15 ശതമാനം ഓഹരികള്‍ വാങ്ങിയത്് കേരളത്തില്‍ പ്രവര്‍ത്തം ഊര്‍ജ്ജിതപ്പെടുത്താന്‍ സഹായകമാവും. കേരളത്തിലുടനീളം വളരെ ശക്തമായ ബിസിനസ് ശൃംഖലയാണ് ധനലക്ഷ്മി ബാങ്കിന്റേത്. പുതുതായി അവതരിപ്പിക്കുന്ന സ്വര്‍ണ നിക്ഷേപ ഫണ്ടിന്റെ വിപണനവും ധനലക്ഷ്മി ബാങ്ക് വഴിയാണ്.
ഓഹരി വിപണിയില്‍ നിക്ഷേപത്തിന് അനുയോജ്യമായ അവസരമാണോ ഇത്? അതോ ഇനിയും ഒരു തിരുത്തലിന് സാധ്യതയുണ്ടോ?
ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച അവസരമാണിത്. ഇനിയും വലിയൊരു തിരുത്തലിനുള്ള സാധ്യതയില്ലെന്നാണ് തോന്നുന്നത്. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതോടു കൂടി നിക്ഷേപ സാധ്യതകള്‍ ഇനിയും മെച്ചപ്പെടുമെന്ന് കരുതാം. വരും ദിവസങ്ങളില്‍ ഓഹരി വിപണി പതുക്കെ ഉയരാനാണ് സാധ്യത. വരുന്ന ബജറ്റില്‍ ഇന്‍ഷുറന്‍സ്, കമോഡിറ്റി, അടിസ്ഥാന സൗകര്യ മേഖലകള്‍ക്കെല്ലാം സര്‍ക്കാര്‍ വേണ്ട പ്രാധാന്യം നല്‍കുമെന്നാണ് കരുതുന്നത്.
ഏതൊക്കെ മേഖലകളാണ് കൂടുതല്‍ നിക്ഷേപയോഗ്യം?
നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യം ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയാണ്. ഐ.ടി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയും മികച്ച നേട്ടമുണ്ടാക്കാവുന്ന മേഖലകളാണ്.