എസ്ബിഐ ലൈഫിന്റെ നാല് പുതിയ പ്ലാനുകള്‍

Posted on: 19 Oct 2012



കൊച്ചി: എസ്ബിഐ ലൈഫ് സേവിങ്‌സ്, പ്രൊട്ടക്ഷന്‍, പെന്‍ഷന്‍ വിഭാഗങ്ങളിലായി നാല് പുതിയ പ്ലാനുകള്‍ വിപണിയിലിറക്കും. ഇവ ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) അനുമതിക്കായി നല്‍കിയിരിക്കുകയാണെന്ന് എസ്ബിഐ ലൈഫ് മാനേജിങ് ഡയറക്ടര്‍ അതാനു സെന്‍ പറഞ്ഞു.

ഫാമിലി പ്രൊട്ടക്ഷന്‍ പ്ലാന്‍, പ്രതിമാസ വരുമാന സേവിങ്‌സ് പ്ലാന്‍, ട്രഡീഷണല്‍ പെന്‍ഷന്‍ പ്ലാന്‍ എന്നിവയാണ് എസ്ബിഐ ലൈഫിന്റെ പുതിയ ഉത്പന്നങ്ങള്‍.

നടപ്പ് സാമ്പത്തിക വര്‍ഷം എസ്ബിഐ ലൈഫ് 39 പുതിയ ശാഖകള്‍ തുറന്നതായും അദ്ദേഹം അറിയിച്ചു.

»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00