മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 'ക്ലെയിംസ് ഗ്യാരണ്ടി'

Posted on: 20 Sep 2012പോളിസി ഉടമ മരണപ്പെട്ട് 10 ദിവസത്തിനകം അവകാശിക്ക് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്നുറപ്പ് നല്‍കുന്ന 'ക്ലെയിംസ് ഗ്യാരണ്ടി' സ്‌കീമുമായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. അവകാശി ആവശ്യമായ രേഖകളെല്ലാം യഥാസമയം സമര്‍പ്പിക്കുകയും അവയിലെ വസ്തുതകള്‍ പോളിസി ഉടമ നല്‍കിയവയുമായി പൊരുത്തപ്പെടുകയും വേണം എന്ന നിബന്ധന മാത്രമേ ഉള്ളൂ. 10 ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ക്ക് വര്‍ഷത്തില്‍ 6 ശതമാനം വച്ച് പലിശ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് പുലര്‍ത്തുന്ന പ്രാധാന്യമാണ് 'ക്ലെയിംസ് ഗ്യാരണ്ടി' സ്‌കീമില്‍ പ്രതിഫലിക്കുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രജിത് മേത്ത പറഞ്ഞു.

ഓഹരി അധിഷ്ഠിത ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ കാര്യത്തില്‍ വിവരമറിയിച്ച് 48 മണിക്കൂറിനുള്ളില്‍ തന്നെ തുക കൈമാറുമെന്ന് കമ്പനി അവകാശപ്പെടുന്നു. പോളിസി എടുത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മരണപ്പെടുന്നവരുടെ അവകാശികള്‍ സമര്‍പ്പിക്കുന്ന 'ക്ലെയിമു'കളും മാക്‌സ് ലൈഫ് അനുവദിക്കുന്നതാണ്. ഈ മൂന്നു വര്‍ഷക്കാലം പ്രീമിയം മുടങ്ങാതെ അടക്കണമെന്ന് മാത്രം. ഇന്‍ഷുറന്‍സ് തുക നല്‍കുന്നത് എളുപ്പമാക്കാന്‍ കമ്പനിയുടെ 'ക്ലെയിംസ് റിലേഷന്‍ഷിപ്പ് ഓഫീസര്‍മാര്‍' അവകാശികളെ ഓരോരുത്തരായി സന്ദര്‍ശിക്കുകയും ചെയ്യും.


Tags: Max Life Insurance announces Claims Guarantee
»  News in this Section