എല്‍.ഐ.സി. ജീവന്‍ അങ്കൂര്‍ പുറത്തിറക്കി

Posted on: 25 Jan 2012ചെന്നൈ: കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനുളള 'ജീവന്‍ അങ്കൂര്‍' എന്ന പുതിയ പോളിസി എല്‍.ഐ.സി. പുറത്തിറക്കി. 17 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉറപ്പുവരുത്താനായി എടുക്കാവുന്ന എറ്റവും നല്ല പോളിസിയാണ് പുറത്തിറക്കുന്നതെന്ന് എല്‍.ഐ.സി. സോണല്‍ മാനേജര്‍ ഡി.ഡി. സിങ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

18നും 50 വയസ്സിനും ഇടയിലുള്ളമാതാപിതാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. വിദ്യാഭ്യാസ ആവശ്യമെന്നതിലുപരി രക്ഷിതാവിന്റെ ജീവിതത്തിലെ അപകട സാധ്യതകൂടി എറ്റെടുക്കുന്നതോടൊപ്പം നാമനിര്‍ദേശം ചെയ്തിട്ടുള്ള കുട്ടിയെ പോളിസി അവകാശിയായി നിശ്ചയിക്കുകയും ചെയ്യുന്നു. പോളിസി കലാവധിക്കുള്ളില്‍ രക്ഷിതാവിന്റെ മരണം സംഭവിക്കുകയാണെങ്കില്‍ ഉടനെ പോളിസി തുക നല്‍കുകയും ചെയ്യും. കൂടാതെ പോളിസിയുടെ വാര്‍ഷിക തീയതി മുതല്‍ കാലാവധി തിരുന്നതുവരെ ഒരോ വര്‍ഷവും അടിസ്ഥാന പോളിസിത്തുകയുടെ 10 ശതമാനം അവകാശിക്ക് നല്‍കുന്നു. കൂടാതെ പോളിസി കലാവധിക്ക് ഉന്നത വിദ്യാഭ്യാസത്തിനോ മറ്റ് കാര്യങ്ങള്‍ക്കുമായോ മൊത്തം തുകയായി അടിസ്ഥാന പോളിസി തുകയും ലാഭ വിഹിതവും കൂടി നല്‍കുന്നു.

Tags: LIC launches Jeevan Ankur Child Insurance Plan
»  News in this Section