ഇന്‍ഷൂറന്‍സ് നല്ല നിക്ഷേപ മാര്‍ഗമാണോ?

Posted on: 10 Nov 2012ഇന്‍ഷുറന്‍സ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണോ? ഇതിലൂടെ നികുതിയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുമോ? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇത് രണ്ടും സാധിക്കുമെന്ന് കരുതിയാണ് പലരും പോളിസികള്‍ എടുക്കുന്നതും. പക്ഷെ ഈ രണ്ടു കാര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസികളല്ല ഏറ്റവും നല്ല മാര്‍ഗമെന്നതാണ് സത്യം.

മരണമടക്കമുള്ള അപകട സന്ദര്‍ഭങ്ങളില്‍ നിന്ന് മരണമടക്കമുള്ള അപകട സന്ദര്‍ഭങ്ങളില്‍ നിന്ന് കുടുംബത്തിനെ കരകയറാന്‍ സഹായിക്കുന്നവയാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. ഇതിന് ഏറ്റവും നല്ലത് ടേം ഇന്‍ഷുറന്‍സ് പോളിസികളാണ്.

നമ്മുടെ സ്വത്തുക്കളും വിലപ്പിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തിലും ഇന്‍ഷുറന്‍സ് പോളിസികള്‍ വലിയ സഹായമാണ്. സുരക്ഷിതത്വത്തോടൊപ്പം ഒരു നിക്ഷേപമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് പോളിസികളെ നിക്ഷേപ മാര്‍ഗമായി സ്വീകരിക്കാവൂ. സിസ്റ്റമാറ്റിക്കായി നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് നല്ല നിക്ഷേപ മാര്‍ഗമാണ്. പക്ഷെ ഇന്‍ഷുറന്‍സിന് പുറമെ ബാങ്കുകള്‍ നല്‍കുന്ന സിസ്റ്റമാറ്റിക്ക് നിക്ഷേപ പദ്ധതികളിലും മ്യൂച്ച്വല്‍ ഫണ്ടുകളിലും സിസ്റ്റമാറ്റിക്കായി നിക്ഷേപിക്കാവുന്നതാണ്.

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപമാണെങ്കില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപമാണ് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗം. അതിനര്‍ത്ഥം ആഭരണങ്ങള്‍ വാങ്ങിക്കൂട്ടണമെന്നല്ല. സ്വര്‍ണത്തില്‍ അധിഷ്ഠിതമായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളി(ഇ.ടി.എഫ്)ല്‍ നിക്ഷേപിക്കുകയാണ് അഭികാമ്യം. പക്ഷെ മൊത്തം നിക്ഷേപത്തില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ സ്വര്‍ണത്തില്‍ നിക്ഷേപിക്കാവൂ. ബാക്കിയുള്ള നിക്ഷേപം മ്യൂച്ച്വല്‍ ഫണ്ടിലും പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലുമൊക്കെയായി നിക്ഷേപിക്കാം.

Tags: Is insurance a better investment option
»  News in this Section