വരുന്നൂ...ഇന്‍ഷുറന്‍സും ഡീമാറ്റ് രൂപത്തില്‍

Posted on: 13 Jun 2011



ഓഹരി വിപണിയിലേതു പോലെ ഇന്‍ഷുറന്‍സ് പോളിസികളും ഡീമെറ്റീരിയലൈസ്ഡ് (ഡീമാറ്റ്) രൂപത്തിലേക്ക് മാറുന്നു. ഇതോടെ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ പോലെ ഇന്‍ഷുറന്‍സും ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും. ഇ-ഇന്‍ഷുറന്‍സ് എന്ന ആശയവും യാഥാര്‍ഥ്യമാകും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ ചെലവ് കുറയ്ക്കുകയും ഇന്‍ഷുറന്‍സ് പോളിസികളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനുമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ)യുടെ നേതൃത്വത്തില്‍ ഇതിന് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സെക്യൂരിറ്റീസ് ഡെപ്പോസിറ്ററികളായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്ഡിഎല്‍), സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (സിഎസ്ഡിഎല്‍) എന്നിവയുടെ മാതൃകയില്‍ ഇന്‍ഷുറന്‍സ് ഡെപ്പോസിറ്ററി രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഐആര്‍ഡിഎ. പോളിസികള്‍ ഡീമാറ്റ് രൂപത്തിലാക്കുന്നതിനാണ് ഇത് രൂപവത്കരിക്കുന്നത്.

പേപ്പര്‍ ജോലികളും തപാല്‍ ചെലവുകളും വന്‍തോതില്‍ കുറയ്ക്കാന്‍ ഇ-ഇന്‍ഷുറന്‍സ് സഹായിക്കുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതീക്ഷ. ഓരോ തവണ പോളിസിയെടുക്കുമ്പോഴും തിരിച്ചറിയല്‍ രേഖകളും അഡ്രസ് പ്രൂഫുമൊന്നും കൊടുക്കേണ്ടതില്ല എന്നതാണ് പോളിസി ഉടമകള്‍ക്കുള്ള നേട്ടം.
Tags: IRDA to introduce E-Insurance-Insurance in demat form
»  News in this Section