ആദായ നികുതി: ശമ്പളക്കാര്‍ക്ക് ഇളവ്‌

Posted on: 21 Feb 2012



ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം. എസ്ബി അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം 10,000 രൂപയില്‍ കൂടുതല്‍ ആവാന്‍ പാടില്ല. ബാങ്ക് നിക്ഷേപം പോലുള്ള മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള 85 ലക്ഷത്തോളം ശമ്പള വരുമാനക്കാരാണ് രാജ്യത്തുള്ളത്.

തൊഴില്‍ ഉടമയില്‍ നിന്ന് ഫോം 16ല്‍ ടാക്‌സ് ഡിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഊ ഇളവ് ലഭിക്കുക.

എന്നാല്‍, ആദായ നികുതി റീഫണ്ട് ലഭിക്കേണ്ടവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

നിലവില്‍, 1.80 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് 10 ശതമാനമാണ് ആദായ നികുതി. 5-8 ലക്ഷത്തിന് 20 ശതമാനവും എട്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

ആദായ നികുതി ഇളവിന്റെ പരിധി 1.80 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്താനും പ്രത്യക്ഷ നികുതി കോഡ് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Also Read:
ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും
Tags: No tax returns for salary up to Rs 5 lakh
»  News in this Section