ആദായനികുതി റിട്ടേണ്‍ ആരൊക്കെ സമര്‍പ്പിക്കണം?

Posted on: 23 Jul 2012


കെ.സി.ജോസഫ് വര്‍ഗീസ്‌നികുതിവിധേയ വരുമാനം അടിസ്ഥാന ഒഴിവിന് താഴെ ആണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യത ഇല്ല എന്ന ധാരണ പരക്കെ ഉണ്ട്. അതായത്, വകുപ്പ് 80സി, 80 സിസിസി, 80 സിസിഡി, 80ഡി, 80ജി, 80ഡിഡി, 80 ഡിഡിബി, 80യു തുടങ്ങിയ വകുപ്പുകള്‍ (ആദായ നികുതി നിയമത്തിലെ ഢക-ാം അധ്യായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളയവയാണിവ) പ്രകാരമുള്ള കിഴിവുകള്‍ അവകാശപ്പെട്ടിട്ടുള്ളവര്‍ ഈ കിഴിവുകള്‍ക്കുശേഷം വരുമാനം അടിസ്ഥാന ഒഴിവിന് താഴെയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു.
എന്നാല്‍, മേല്‍പ്പറഞ്ഞ കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം അടിസ്ഥാന ഒഴിവിന് മുകളിലാണെങ്കില്‍ റിട്ടേണ്‍ സ്വമേധയാ സമര്‍പ്പിക്കാന്‍ ബാധ്യതയുണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കുക.

ഭവനവായ്പയുടെ പലിശ അദ്ധ്യായം VI ല്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു കിഴിവല്ലാത്തതിനാല്‍ ഇത് ഗ്രോസ് ടോട്ടല്‍ ഇന്‍കത്തില്‍ നിന്നു തന്നെ കുറവു ചെയ്യുന്ന ഒരു നഷ്ടമായിട്ടാണ് പരിഗണിക്കപ്പെടുക. അതിനാല്‍ ഈ നഷ്ടം പരിഗണിച്ചശേഷവും ഗ്രോസ് ടോട്ടല്‍ ഇന്‍കം അടിസ്ഥാന ഒഴിവില്‍ താഴെ ആണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യതയില്ല.

പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ (ഓഡിറ്റ് നിര്‍ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും) നിശ്ചിത തീയതിക്കുള്ളില്‍ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കണം. അതായത്, ഓഡിറ്റ് നിര്‍ബന്ധമില്ലെങ്കില്‍ ജൂലായ് 31, ഓഡിറ്റ് വേണമെങ്കില്‍ സപ്തംബര്‍ 30). വരുമാനമൊന്നുമില്ല എങ്കില്‍ പോലും ഈ സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യതയുണ്ട്.കമ്പനികള്‍ക്കും ഇതേ രീതിയില്‍ തന്നെ ബാധ്യതയുണ്ടെങ്കിലും അവര്‍ക്ക് ബാധകമായ അവസാന തീയതി സപ്തംബര്‍ 30 ആയതിനാല്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല.

Tags: Who should file Income Tax Return
»  News in this Section